Uncategorized

പിണക്കവും പിന്നെ ഇണക്കവും..

Written by 14media

“പപ്പാ” എന്ന് വിളിച്ചുകൊണ്ട്, തോളിൽ കിടന്ന ബാഗ് അലക്ഷ്യമായി മേശയിലിലേക്കു ഇട്ടു. “അമ്മേ”… “വിളിച്ചു കാറണ്ട ഞാൻ ഇവിടെ ഉണ്ട് “.. “എന്നാ വേണ്ടേ” ? “പപ്പ എന്തിയെ അമ്മേ”?.

“ആ എനിക്കറിയില്ല” .. “അമ്മ എന്നാ കരയുവാരുന്നോ” .. അല്ല സവോള അരിഞ്ഞതാ.. “പിന്നെ എന്തിനാ നുണ പറയണേ” .. “വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ പോയി കഴിച്ചിട്ട് എന്തേലും ഇരുന്നു പഠിക്കാൻ നോക്ക് “. “ഞാനേ പോയിരുന്നു പഠിച്ചോളാം” . “അപ്പ എന്തിയെ ? ” . ഓരോ റൂമിലും പോയി നോക്കുന്നതിനിടയിൽ അമ്മയോട് അവൻ മറുപടി നൽകി. അപ്പേടെ മൊബൈൽ റിങ്‌ ചെയ്യുന്നുണ്ടല്ലോ. ഇവിടെ ഉണ്ടാഞ്ഞിട്ടാണ് അറിയത്തില്ല എന്ന് പറഞ്ഞതല്ലേ .. സെന്റർ ഹാളിൽ ഇരുന്ന് റിങ്‌ ചെയ്‌ത ഫോൺ എടുക്കാൻ ദൃതിയിൽ ചെന്നപ്പോളേക്കും അമ്മ ഫോൺ എടുത്തിരുന്നു … “പ്രകാശേ . ഏട്ടൻ മോളിലാ ടെറസ്സിൽ” .. “കൈയീന്ന് വിടെടാ” ..”ഒന്നുല്ല ഇവിടെ പറഞ്ഞതാ”. അമ്മ അവന്റെ പിടി വിടുവിപ്പിച്ചു എന്നിട്ട് അവനു നേരെ കൈ ഓങ്ങിയപ്പോളേക്കും അവൻ ഓടി കളഞ്ഞിരുന്നു .. ടെറസിലേക്ക് ഉള്ള സ്റ്റെപ് ഏന്തി വലിഞ്ഞു കയറി ചെന്നപ്പോൾ അപ്പ അവിടെ ഉണ്ടായിരുന്നു.. “അമ്മേ അപ്പ ഇതാ വലിച്ചോണ്ടിരിക്കുവാ” … എന്ന് നീട്ടി താഴേക്കു വിളിച്ചു പറഞ്ഞപ്പോൾ “എന്നതാ”എന്നുള്ള മറുപടി മാത്രം അമ്മയിൽ നിന്നു വന്നു. കണ്ണുരുട്ടി ഒന്നവനെ നോക്കിയപ്പോളേക്കും അവൻ താഴെ ചെന്നിരുന്നു.. വലി അവൾക്കിഷ്‌ട്ടമുള്ള കാര്യമല്ല … ദേഷ്യം വരുമ്പോ മൂന്ന് നാലെണ്ണം വാങ്ങി അങ്ങ് ചെയിൻ ആയി വലിച്ച് തീർക്കും.. അതിനും ഒരു കാരണമുണ്ട് പെണ്ണ് കെട്ടി ഇത്രേം കാലത്തിനിടക്ക് അവളെ ഒന്ന് നുള്ളി നോവിച്ചിട്ടില്ല ഇന്ന് കലി കേറി വീട്ടിൽ വന്നപ്പോ അവളുടെ കൊണച്ച വർത്താനം കേട്ടപ്പോ ഓഫീസിന്ന് ഉണ്ടായ കലി കാരണം കരണം പൊകച്ചൊരെണ്ണം കൊടുത്തു വേദനകൊണ്ടാണോ അല്ലയോന്നറിയില്ല, അവളൊന്ന് മോങ്ങിയ പോലുമുണ്ടായില്ല ആ കണ്ണീന്നു കുടുകുടെ കണ്ണ്‌ നീരൊഴുകുന്നത് കണ്ടപ്പോ ആകെ ഒരു എരിച്ചിലായിരുന്നു നെഞ്ചിൽ … മുഖം തിരുമ്മി അവള് അടുക്കളയിലേക്ക് കയറിയപ്പോളേക്കും ഞാൻ പുറത്തെക്കിറങ്ങി തൊട്ട് താഴെ ഉണ്ടായിരുന്ന കടയിൽ പോയി നാല് ഗോൾഡ് വാങ്ങി ഇവിടെ വന്നു നിന്നു.. എന്നാലും അവളെ തല്ലാണ്ടായിരുന്നു.. ഞങ്ങള് പ്രേമിച്ചു കെട്ടിയതാ.. ഇത് വരെ മേത്തു കൈ വെച്ചിട്ടില്ല പെണങ്ങും ഏറ്റവും വഴക്കിടുന്നത് അവള് തന്നെയാവും .. ഒന്ന് ചേർത്ത് പിടിച്ച് നിറുത്തി സോറി പറഞ്ഞാ അവളുടെ പിണക്കം മാറും അത്രേഉള്ളു അവൾ. ഓഫീസിലെ എഡിറ്റർക്ക് ഒരു സ്റ്റോറി സബ്മിറ്റ് ചെയ്യാൻ ലേറ്റ് ആയപ്പോൾ കഷ്ട്ടപ്പെട്ടിരുന്നെഴുതിയ ആ പേപ്പർ വലിച്ച് കീറി അയാൾ എന്റെ ദേഹത്തേക്ക് എറിഞ്ഞു .. അയാളോട് തീർക്കാനുള്ള കലി ഇവളുടെ നെഞ്ചത്ത് തീർത്തു… എന്ത് കാണിച്ചാലും ചെയ്താലും പരാതി ഉണ്ടാവില്ലല്ലൊ . അങ്ങനെ കരുതി ചെയ്തതൊന്നും അല്ല… വലിച്ച് തീർന്ന സിഗരറ്റ് കുറ്റി നിലത്തിട്ടു ചവിട്ടികെടുത്തി താഴെ റൂമിലേക്ക്‌ നടന്നപ്പോൾ , അവൾ അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു . “റീനേ അതേ എനിക്കിച്ചിരെ കുടിക്കാൻ വെള്ളം തരാവോ” .വാഷ് ബേസിനിൽ ഉണ്ടായിരുന്ന പാത്രത്തിൽനിന്നും കഴുകി എടുത്ത അരി, അവൾ അടുപ്പത്തിരുന്ന തിളച്ചു തുടങ്ങിയ കലത്തിലെ, വെള്ളത്തിലേക്ക് കൊണ്ട് പോയി വാരി ഇട്ടു. ഞാൻ അത്ര അടുത്തുണ്ടായിട്ടു പോലും ഒരുവട്ടം പോലും എന്റെ മുഖത്തൊന്നു നോക്കിയില്ല.. ആ വെളുത്ത മുഖത്തു ഇടത്തെ കവിളിൽ അഞ്ചു വിരൽ നന്നായി പതിഞ്ഞിട്ടുണ്ട് .. എന്നെക്കാലും സൗന്ദര്യം കൊണ്ട് മുന്നിലായതു കൊണ്ടാവും ഇത്രയും തെളിഞ്ഞു ആ വിരൽ പാടുണ്ടാവുക.. അവൾ വെള്ളം തരും എന്ന പ്രതീഷ കൈ വെടിയാതെ ഞാൻ അവളെ നോക്കി ഷെമയോടെ നിന്നു.. ഇടക്കവൾ കൈ ഒന്ന് കുടഞ്ഞു ഗ്ലാസ്‌ നിരത്തിവെച്ചിരിക്കുന്ന സ്റ്റാൻഡിൽ കൈ എത്തിച്ചു, അതിൽ ഒരെണ്ണം എടുത്ത് കഴുകി കുടിക്കാനുള്ള വെള്ളം നിറച്ചു , എന്റെ മുഖത്തു നോക്കാതെ അതെന്റെ നേരെ നീട്ടി . ദാഹം കൊണ്ടാണോ അതോ മൂന്ന് വലി കഴിഞ്ഞോണ്ടാണോ എന്നറിയില്ല അത് ഞാൻ ആർത്തിയോടെ കുടിച്ചു തീർത്തു.. “അതേ റീനേ ഞാൻ പുറത്തുന്നു വെള്ളം കുടിക്കാറില്ലാത്തതിന്റെ ഗുട്ടൻസ് എന്താന്നറിയോ” ഇല്ലല്ലോ ? ” നീ ഇങ്ങനെ തരുന്ന വെള്ളം കുടിക്കുമ്പോൾ ഉള്ള സ്വാത് വേറെ ഏത് വെള്ളത്തിനും ഉണ്ടാവില്ല” . “സത്യം പറഞ്ഞോണം നീ ഇതിനാത്തു എന്തേലും കലക്കി തരണുണ്ടോ” ? ചോറ് വെയ്ക്കുന്ന കലത്തിന്റെ അരികിൽ അവൾ നിന്ന് , അത്രയും നേരം വീർത്തിരുന്ന ആ കവിളൊന്നു ചെറുതായിട്ടു ചിരി തൂകുന്നത് കാണാൻ എന്നത്തിനെക്കാളും ഭംഗിയായിരുന്നു .. ഗ്ലാസ്‌ ഒരരികിലേക്കു ചേർത്ത് വെച്ച് അവളുടെ അരികിൽ ചെന്ന് വട്ടമൊന്നു പിടിച്ചു, “പെണ്ണേ സോറി നല്ല ദേഷ്യത്തിൽ വന്നപ്പോ നിന്റെ സ്ഥിരം പല്ലവി എനിക്ക് പിടിച്ചില്ല”. അതോണ്ടാ.. “ഓഫീസിൽ ഒരു”.. “പ്രകാശ് പറഞ്ഞിരുന്നു ഞാനറിഞ്ഞു എല്ലാം”.. അങ്ങോട്ട്‌ എല്ലാം പറയുന്നതിന് മുന്നേ അവളിങ്ങോട്ടു എല്ലാം പറഞ്ഞു.. “ഓഹോ എന്നിട്ടാണോ ഞാൻ ഇച്ചിരെ വെള്ളം ചോദിച്ചപ്പോ മോന്ത കടന്നല് കുത്തിയ പോലിരുന്നത്” ? .

“ഈ അരികിൽ ചേർന്ന് നിന്ന് ഇത്രയും സുഖമോടെയുള്ള ഈ സോറി പറച്ചിൽ ഞാൻ അങ്ങനെ കാണിച്ചാ കിട്ടുവാരുന്നോ” ?. ഇല്ലല്ലോ ?.

“പോടീ അവളുടെ ഒരു”… “എന്നാ, എന്നാ” “ഒന്നുല്ലേ എന്റെ പെണ്ണേ”. “വേദനിച്ചോ നിനക്ക് “?. “പൊക്കോണം എന്റെ മുഖത്തുള്ള പാട് ഞാൻ മാഞ്ഞു പോണ മുന്നേ സെൽഫി എടുത്ത് വെച്ചിട്ടുണ്ട്.” “ഓഹോ” .. “അതേ ചെറുക്കാ പൊക്കേ . ഇല്ലേ ഇന്ന് പട്ടിണി കിടക്കേണ്ടി വരുട്ടോ” . “ഞാൻ കൂട്ടാനൊന്നും വെച്ചിട്ടില്ല”. “എന്താ മണം എത്രയെണ്ണം വലിച്ചു” .. “ഒന്ന്”.. ഒന്നോ !.. “അല്ല രണ്ട് ” …

“കൈ എടുക്കുന്നുണ്ടോ ചെറുക്കാ ഇല്ലേ കത്തി വെച്ച് ഞാൻ കുത്തും”… “ചെറുക്കനൊ അത് നിന്റെ മറ്റവനെ പോയി വിളിച്ചാ മതി”. “അതിനെ തന്നാ വിളിച്ചേ”. അവൾ മറുപടി നൽകി. “അതേ രണ്ടും കൂടി ഇങ്ങനെ നിന്നാൽ എനിക്ക് വെല്ലോം കഴിക്കാൻ കിട്ടുവോ ഇന്ന് ” ?. ശബ്ദം കേട്ടിടത്തേക്ക് നേരെ ഞങ്ങള് രണ്ടും കൂടി തിരിഞ്ഞു നിന്ന് നോക്കി . “നീയാരുന്നോ” ?.
“അതേ എന്തേ ? ഞാൻ തന്നെ” . ” പോടാ പോയിരുന്നു പഠിക്കെടാ”.. “അയ്യോ ഞാനി സ്വർഗത്തിലെ കട്ടുറുമ്പ് അവണില്ലേ” .. ഞങ്ങളുടെ ചിരി ആ മുറി നിറയെ മുഴങ്ങി..

Written by Alfin jose

About the author

14media

Leave a Comment