Uncategorized

എടീ ആമി

Written by 14media

രചന: അനാമിക അനു

“എടീ ആമി….. ”

 

ഹരിയുടെ അലർച്ച കേട്ടു ആമി ഞെട്ടി എണീറ്റു.

“ടീ നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇന്ന് എനിക്ക് മീറ്റിംഗ് ഉണ്ട് നേരത്തെ പോണം എന്ന്. എന്നിട് പോത്തു പോലെ കിടന്ന് ഉറങ്ങി.

 

“അയ്യോ ഏട്ടാ… അത്… ഞാൻ… ഞാൻ ഇപ്പോ എല്ലാം റെഡി ആക്കി തരാം. ”

 

“ഇനി എപ്പോഴാ ?9.00ആയി. എനിക്ക് 9.30ആകുമ്പോ എങ്കിലും ഇറങ്ങിയാൽ അല്ലെ 10 മണിക് അവിടെ എത്തു ?”

 

“ഒന്ന് സമാധാനിക് ഏട്ടാ. ഏട്ടൻ റെഡി ആയി വരുമ്പോഴേക്കും ഞാൻ കഴിക്കാൻ ആക്കാം. ”

 

ദേഷ്യപ്പെട്ടു ഹരി ബാത്റൂമിലെ വാതിൽ വലിച്ചടച്ചു. ആമി വേഗം ഹരിയ്ക് കഴിക്കാനുള്ളത് റെഡി ആക്കാൻ തുടങ്ങി.

ഇന്നലെ പ്രസന്റഷൻ തയാറാക്കാൻ ആമിയും ഹരിയ്ക്കു കൂട്ടിരുന്നു. ഇടയ്ക്കിടെ ചായ കാച്ചിയും ഹരിയ്ക് ആഹാരം വാരി കൊടുത്തും ആമി അവനോടൊപ്പം ഉറക്കം ഉളച്ചു. തലവേദനയുമായി ഉറങ്ങാൻ കിടന്ന ഹരിയെ ആമിയുടെ മടിയിൽ കിടത്തി അവന്റെ മുടിയിഴകൾ തലോടി ആമി പിന്നെയും ഇരുന്നിരുന്നു. അതാണ് രാവിലെ താമസിച്ചത്.

 

ഹരി റെഡി ആയി വന്നപ്പോഴേക്കും ആമി കഴിക്കാനുള്ളതുമായി എത്തി.

 

“എനിക്ക് ഇനി ഒന്നും വേണ്ട. ഇപ്പോ തന്നെ ലേറ്റ് ആയി. ”

എന്ന് പറഞ്ഞു ഹരി അവളുടെ കൈ തട്ടി മാറ്റി. കൈയിരുന്ന ആഹാരം താഴെ വീണു. നിറഞ്ഞു വന്ന കണ്ണുകളെ പിടിച്ചു നിർത്തി അതൊരു പുഞ്ചിരിയിൽ ഒളിപ്പിച്ചു “സാരമില്ല ഏട്ടാ ഞാൻ വേറെ എടുക്കാം ” എന്ന പറഞ്ഞു അവൾ പോയി തിരിച്ചു വന്നപോഴെകും ഹരി പോയിരുന്നു.

 

താഴെ വീണ ആഹാരം മുഴുവൻ തൂത്തു വൃത്തിയാക്കി ആമി മുറി വൃത്തിയാകാൻ ചെന്നപ്പോഴാ പ്രസന്റഷന് വേണ്ടിയുള്ള പെൻ ഡ്രൈവ് മേശപ്പുറത്തു ഇരിക്കുന്നത് അവൾ കണ്ടത്. വേഗം അതുമായി അവൾ വണ്ടിയെടുത്തു ഹരിയുടെ ഓഫീസിലേക്കു പാഞ്ഞു.

 

പെൻ ഡ്രൈവ് ഇല്ലാതെ പാനലിനു മുന്നിൽ വിയർത്തു നിന്ന ഹരിയുടെ മുന്നിലേയ്ക് ദൈവദൂതനെ പോലെയാണ് റിസെപ്ഷനിസ്റ് ആ പെൻ ഡ്രൈവ് കൊണ്ട് വന്നത്. മീറ്റിംഗിന് ശേഷം ഹരി റിസെപ്ഷനിസ്റ്റിനോട് പറഞ്ഞു

“താങ്ക് യു. ഇത് എവിടുന്നാ കിട്ടിയേ ?”

“സോറി സാർ നന്ദി പറയേണ്ടത് സാറിന്റെ വൈഫിനോടാ. അവരാണ് തക്ക സമയത് ഇത് ഇവിടെ എത്തിച്ചത്. ”

 

ഹരിയുടെ ഉള്ളൊന്നു പിടഞ്ഞു.” ദൈവമേ ആമി. രാവിലെ അവൾക് ഒരുപാട് വേദനിച്ചു കാണും. ഞാൻ കാരണമല്ലേ അവൾ തമസിച്ചത്. എനിക്ക് വേണ്ടിയല്ലേ അവൾ ഇന്നലെ ഉറക്കമുളച്ചത്. എന്നിട്ടും ഞാൻ എന്റെ മോളെ.. ”

ഹാഫ് ഡേ ലീവ് എടുത്ത് ഹരി വീട്ടിലേക്കു പാഞ്ഞു. മുറിയിലിരുന്ന് ഹരിയ്ക് ഏറ്റവും ഇഷ്ടമുള്ള ഷിർട്ടിന്റെ പൊട്ടിയ ബട്ടൺ തുന്നുവായിരുന്നു ആമി. ഹരി ഓടി പോയി അവളുടെ മടിയിലേക്കു മുഖമമർത്തി കിടന്നു.

 

“ഏട്ടൻ വന്നോ ?നന്നായി. ഒന്നും കഴിക്കാത്തല്ലേ പോയത്. വരൂ കഴികാം “എന്ന് പറഞ്ഞു അവൾ ഹരിയുടെ മുഖം ഉയർത്താൻ ശ്രമിച്ചു. അവൻ അവളെ ഒന്നുകൂടി മുറുകെ പിടിച്ചു

 

“ഈ ഏട്ടനിത് എന്താ പറ്റിയെ ?”

 

“ക്ഷെമിക് മോളെ.. രാവിലെ ഞാൻ ചൂടാകാൻ പാടില്ലാർന്നു. അപ്പോഴത്തെ വിഷമത്തിൽ ഞാൻ അറിയാതെ ആണ് ആഹാരം തട്ടി കളഞ്ഞത്. ”

 

“ഏയ് സാരമില്ല ഏട്ടാ. എനിക്ക് മനസിലാകും. ”

 

“ദേഷ്യമുണ്ടോ മോൾക് എന്നോട് ?”

 

“ഞാൻ ഇന്ന് ഒന്ന് താമസിച്ചപ്പോൾ എന്നോട് തോന്നിയ അതെ ദേഷ്യം തന്നെയാണ് ഏട്ടന് വേണ്ടി ഞാൻ ഉണ്ടാക്കിയ ആഹാരം തട്ടി കളഞ്ഞപ്പോ എനിക്കും തോന്നിയത്. പക്ഷെ ഞാൻ അത് പുറത്തു കാട്ടാഞ്ഞത് ഏട്ടനോടുള്ള ഇഷ്ടം കൊണ്ടാണ്. ഏട്ടനോടുള്ള സ്നേഹതെക്കാൾ വലുതല്ലായിരുന്നു ആ ദേഷ്യം. പക്ഷെ ഒരു തെറ്റിന്റെ പേരിൽ അത് വരെ ഏട്ടന് വേണ്ടി ചെയ്തതെല്ലാം മറന്നു ഏട്ടൻ വഴക്കു പറഞ്ഞപ്പോൾ വിഷമം ആയി. ഏട്ടന്റെ ജോലി തിരക്കുകൾ എനിക്ക് മനസിലാകില്ല. പക്ഷെ എന്റെ മനസ് വേദനിച്ചുന്ന തിരിച്ചറിഞ്ഞാൽ ഓടി വന്ന ക്ഷെമിക് മോളെ പറ്റി പോയിന്ന് പറയുന്ന ഏട്ടനെ എനിക്ക് മനസിലാകുംഅപ്പോ എന്റെ വിഷമം എല്ലാം അലിഞ്ഞില്ലാതാകും. ”

 

‘മോളെ… . ”

“മതി ഇരുന്ന് സെന്റിയടിച്ചത്. നിങ്ങക് ഇതൊട്ടും ചേരില്ല. വാ വന്നു കഴിക്ക. അപ്പോ എന്നെ ചീത്ത പറയാനുള്ള ഊർജം കിട്ടും “ഇത് പറഞ്ഞു എഴുനേൽക്കാൻ തുടങ്ങിയ ആമിയെ അവന്റെ നെഞ്ചിലേക് വലിച്ചടുപ്പിച്ചു ഹരി പറഞ്ഞു

“ചീത്ത പറയാനല്ല പെണ്ണെ നിന്നോട് ചേർന്നിരുന്ന് ഒരു യാത്ര പോകാനുള്ള ഊർജം ആണിപ്പോ വേണ്ടത്. ”

 

വിടർന്നു വന്ന അവളുടെ കണ്ണുകൾ നോക്കി ഹരി ചോദിച്ചു “പോകാം ?”

 

തെളിഞ്ഞു വന്ന നുണക്കുഴിയിൽ ഉണ്ടായിരുന്നു അവനുള്ള മറുപടി…

 

Note:പരസ്‌പരം മനസിലാക്കി ജീവിക്കുമ്പോഴാണ് ഒരു ദാമ്പത്യം മുന്നോട് പോകുന്നത്. പരസ്‌പരം സ്നേഹിക്കുന്ന എല്ലാ ഭാര്യ ഭർത്താക്കന്മാർക്കും സമർപ്പിക്കുന്നു.

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

About the author

14media

Leave a Comment